പഞ്ചസാര കടത്ത് ബിഎസ്എഫ് തടഞ്ഞു
Sunday, December 3, 2023 1:28 AM IST
ഷില്ലോംഗ്: ബംഗ്ലാദേശിലേക്ക് പഞ്ചസാര കടത്താനുള്ള ശ്രമം ബിഎസ്എഫ് തടഞ്ഞു. മേഘാലയയിൽനിന്ന് മണൽലോറിയിലാണു 30 ലക്ഷം രൂപയുടെ പഞ്ചസാര കടത്താൻ ശ്രമിച്ചത്.
മണലിനുള്ളിൽ പഞ്ചസാര ചാക്കുകൾ ഒളിപ്പിച്ച നിലയിൽ ഈസ്റ്റ് ജയന്തിയ ജില്ലയിലെ സോനാപുരിൽ ബിഎസ്എഫ് കണ്ടെത്തി. വാഹനം പിടിച്ചെടുത്ത പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.