അഞ്ചുപേർ മരിച്ച സംഭവം: മൂന്നു പേർ അറസ്റ്റിൽ
Sunday, December 3, 2023 1:28 AM IST
നദിയാദ്: മെഥനോൾ ചേർത്ത ആയുർവേദ സിറപ്പ് വാങ്ങിക്കഴിച്ച് അഞ്ചു പേർ മരിച്ച സംഭവത്തിൽ കടയുടമകൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായി. കിഷോർ സോധ, സഹോദരൻ ഈശ്വർ സോധ എന്നിവരാണ് പിടിയിലായത്.
കടയിലേക്ക് സിറപ്പ് നല്കിയ യോഗേഷ് സിന്ധി എന്നയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. കേസിൽ രണ്ടുപേർ ഒളിവിലാണ്. 50 പേർക്കാണ് ആയുർവേദ സിറപ്പ് അടങ്ങിയ ബോട്ടിൽ ലഹരിവസ്തു ചേർത്തു വില്പന നടത്തിയതെന്നു പോലീസ് പറഞ്ഞു.
ദീപാവലിക്കുമുന്പ് നിതിൽ കോട്വാനി, ഭവേഷ് ശിവ്കനി എന്നിവരിൽനിന്നാണ് സിറപ്പ് വാങ്ങിയതെന്ന് യോഗേഷ് മൊഴി നല്കി.