ജോർജ് ബി. ലിംഗ്ദോ തൃണമൂൽ വിട്ടു
Sunday, December 3, 2023 1:28 AM IST
ഷില്ലോംഗ്: തൃണമൂൽ കോൺഗ്രസ് മേഘാലയ ഘടകം വൈസ് പ്രസിഡന്റ് ജോർജ് ബി. ലിംഗ്ദോ പാർട്ടിയിൽനിന്നു രാജിവച്ചു.
വ്യക്തപരമായ സാഹചര്യങ്ങൾ മൂലമാണു രാജിയെന്ന് അദ്ദേഹം പറഞ്ഞു. 2021ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന 12 കോൺഗ്രസ് എംഎൽഎമാരിൽ ഒരാളാണ് ലിംഗ്ദോ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇദ്ദേഹം എൻപിപിയിൽ ചേരുമെന്ന് റിപ്പോർട്ടുണ്ട്.