മണിപ്പുരിൽ വൻ ബാങ്കുകൊള്ള; 18.80 കോടി രൂപ കവർന്നു
Saturday, December 2, 2023 2:03 AM IST
ഇംഫാൽ: മണിപ്പുരിൽ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖ കൊള്ളയടിച്ച അക്രമികൾ 18.80 കോടി രൂപ കവർന്നു. വ്യാഴാഴ്ച വൈകുന്നേരം 5.40ന് ഖ്റുൾ ജില്ലയിലാണു സംഭവം.
മുഖംമൂടിധാരികളായ പത്തംഗ അക്രമിസംഘം ബാങ്ക് ജീവനക്കാരെയും സെക്യൂരിറ്റി ജീവനക്കാരെയും വാഷ്റൂമിൽ പൂട്ടിയിട്ടശേഷമാണു കവർച്ച നടത്തിയത്.