ആസാദ് സമാജ് പാർട്ടി നേതാവ് കൊല്ലപ്പെട്ടു
Saturday, December 2, 2023 2:03 AM IST
കനൗജ്: യുപിയിൽ ആസാദ് സമാജ് പാർട്ടിയുടെ നേതാവ് വെടിയേറ്റു മരിച്ചു. സ്വത്തുതർക്കത്തിനിടെ ബന്ധുവിന്റെ വെടിയേറ്റാണ് പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സത്യേന്ദ്ര സിംഗ് കഠേരിയ കൊല്ലപ്പെട്ടത്.
സത്യേന്ദ്ര സിംഗിന്റെ സഹോദരങ്ങളായ സച്ചിനും അങ്കിതും പരിക്കുകളോടെ ചികിത്സയിലാണ്. സത്യേന്ദ്ര സിംഗിന്റെ പിതാവിന്റെ പരാതിയിൽ ഏഴുപേർക്കെതിരേ പോലീസ് കേസെടുത്തു.