ബിഹാറിൽ അനധികൃത മദ്രസകളും മോസ്കുകളും കൂടുന്നു: കേന്ദ്രമന്ത്രി
Saturday, December 2, 2023 1:09 AM IST
പാട്ന: രാജ്യസുരക്ഷയ്ക്കു ഭീഷണിയായി ബിഹാറിൽ അനധികൃത മോസ്കുകളും മദ്രസകളും കൂടിവരുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. നേപ്പാളും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് ഇതു വ്യാപകമാകുന്നത്.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാന്നിധ്യം ഈ പ്രദേശങ്ങളിലുണ്ട്. ജനങ്ങളുടെ വിശ്വാസവും ധനവും നഷ്ടമാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ഇതു കണ്ടില്ലെന്നു നടിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡി-യുവും ലാലുപ്രസാദ് യാദവിന്റെ ആർജെഡിയും ബിഹാറിൽ പ്രീണനരാഷ്ട്രീയം കളിക്കുകയാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
വിവരം തന്നാൽ അനധികൃത മദ്രസകൾക്കെതിരേ നടപടിയെടുക്കുമെന്ന് ജെഡിയു വക്താവ് നീരജ് കുമാർ തിരിച്ചടിച്ചു.