യുപിയിൽ അംബേദ്കർ പ്രതിമ തകർത്തു
Monday, November 27, 2023 1:37 AM IST
കൗശാംബി: ഇന്ത്യയുടെ ഭരണഘടനാ ശില്പി ഡോ. ഭീം റാവു അംബേദ്കറുടെ കൗശാംബിയിലെ പ്രതിമ അക്രമികൾ നശിപ്പിച്ചു.
പ്രതിമയിലെ വിരലുകളും ഭരണഘടനാ പുസ്തകവുമാണു തകർത്തത്. മണിക്കൂറുകൾക്കുള്ളിൽ പ്രതിമ പൂർവസ്ഥിതിയിലാക്കിയെന്നു സർക്കിൾ ഓഫീസർ യോഗേന്ദ്ര കൃഷ്ണ ജെയ്ൻ പറഞ്ഞു. മോട്ടോർ സൈക്കിളിലെത്തിയ അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.