മണൽ മാഫിയ ട്രാക്ടർ കയറ്റി സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി
Monday, November 27, 2023 1:37 AM IST
ഷാദോൾ: മധ്യപ്രദേശിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥനെ മണൽ മാഫിയ ട്രാക്ടർ കയറ്റി കൊന്നു. പ്രസൻ സിംഗ് എന്ന ഉദ്യോഗസ്ഥനാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഗോപാൽപുർ മേഖലയിലെ സോൻ നദിക്കു സമീപമാണു സംഭവം.
അനധികൃതമായി മണൽ ഖനനം ചെയ്യുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് പ്രസൻ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്. ട്രാക്ടർ-ട്രോളി മണൽ കയറ്റുന്നതു കണ്ട് തടയാൻ ശ്രമിച്ച റവന്യു സംഘത്തിനു നേരേ മാഫിയ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. പ്രസൻ സ്ഥലത്തുവച്ചുതന്നെ മരിച്ചെന്ന് പോലീസ് പറഞ്ഞു.