ഇരുന്പയിര് ഖനിയിൽ മാവോയിസ്റ്റുകളുടെ ഐഇഡി സ്ഫോടനം; രണ്ടു തൊഴിലാളികൾ കൊല്ലപ്പെട്ടു
Saturday, November 25, 2023 2:18 AM IST
നാരായൺപുർ: ഛത്തീസ്ഗഡിൽ ഇരുന്പയിര് ഖനിയിൽ മാവോയിസ്റ്റുകളുടെ ഐഇഡി സ്ഫോടനത്തിൽ രണ്ടു തൊഴിലാളികൾ കൊല്ലപ്പെട്ടു. നാരായൺപുർ ജില്ലയിലാണു സംഭവം.
റിതേഷ് ഗഗ്ദ (21), ശ്രാവൺ ഗഗ്ദ (24) എന്നിവരാണു കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ആംദായി ഘട്ടി ഖനിയിലുണ്ടായ സ്ഫോടനത്തിൽ ഒരു തൊഴിലാളിക്കു പരിക്കേറ്റു. ജയ്സ്വാൾ നെകോ ഇൻഡസ്ട്രീസ് ലിമിറ്റഡിനാണ് ആംദായി ഘട്ടിയിൽ ഇരുന്പയിര് ഖനി അനുവദിച്ചത്.