രജൗരി ആക്രമണം; ധീരസൈനികർക്ക് ആദരവേകി സൈന്യം
Saturday, November 25, 2023 2:18 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ധീരസൈനികർക്ക് ആദരമർപ്പിച്ച് സൈനിക നേതൃത്വം.
63 രാഷ്ട്രീയ റൈഫിൾസിലെ ക്യാപ്റ്റൻ എം.വി. പ്രൻജൽ, പ്രത്യേക സംഘത്തിലെ അംഗമായ ക്യാപ്റ്റൻ ശുഭം, ഹവിൽദാർ അബ്ദുൾ മജീദ്, ലാൻസ് നായിക് സഞ്ജയ് ബിഷ്ട്, പാരാട്രൂപ്പർ സച്ചിൻ ലൗർ എന്നിവരാണു വീരമൃത്യു വരിച്ചത്.
നോർത്തേൺ കമൻഡാന്റ് ആർമി കമാൻഡർ ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി, ഗവർണർ മനോജ് സൻഹ, ഡിജിപി ആർ.ആർ. സ്വെയൻ തുടങ്ങിയവർ ധീരസൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ അഫ്ഗാനിസ്ഥാനിൽനിന്നോ മറ്റു രാജ്യങ്ങളിൽനിന്നോ പരിശീലനം തേടിയവരാകാമെന്ന് ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. സൈനികനടപടി രജൗരി-പൂഞ്ച് മേഖലയിലെ ഭീകരപ്രസ്ഥാനങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ്. കൊല്ലപ്പെട്ട ഭീകരർ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ രാജ്യങ്ങൾ പരിശീലനം തേടിയവരാണ്.