മും​​​ബൈ: നാ​​​ഗി​​​ൻ, ജാനേ ദു​​​ശ്മ​​​ൻ, നൗ​​​ക​​​ർ ബീ​​​വീ കാ ​​​തു​​​ട​​​ങ്ങി 1970-80 ക​​​ളി​​​ലെ ബോ​​​ളി​​​വു​​​ഡ് ബ്ലോ​​​ക്ബ​​​സ്റ്റ​​​ർ സി​​​നി​​​മ​​​ക​​​ളു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ൻ രാ​​​ജ്കു​​​മാ​​​ർ കോ​​​ഹ്‌​​​ലി(95)​​​ അ​​​ന്ത​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടി​​​ന് മും​​​ബൈ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

സ​​​ഞ്ജ​​​യ്കു​​​മാ​​​ർ, സു​​​നി​​​ൽ ദ​​​ത്ത്, ധ​​​ർ​​​മേ​​​ന്ദ്ര, ജീ​​​തേ​​​ന്ദ്ര, ശ​​​ത്രു​​​ഘ്ന​​​ൻ സി​​​ൻ​​​ഹ, റീ​​​ന റോ​​​യ് എ​​​ന്നീ സൂ​​​പ്പ​​​ർ​​​താ​​​ര​​​ങ്ങ​​​ളെ അ​​​ണി​​​നി​​​ര​​​ത്തി​​​യാ​​​ണ് കോ​​​ഹ്‌​​​ലി ഹി​​​റ്റു​​​ക​​​ളൊ​​​രു​​​ക്കി​​​യ​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​സാ​​​ന്താ​​​ക്രൂ​​​സ് ശ്മ​​​ശാ​​​ന​​​ത്തി​​​ൽ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ച്ചു. ഭാ​​​ര്യ: ബോ​​​ളി​​​വു​​​ഡ് ന​​​ടി നി​​​ഷി കോ​​​ഹ്‌​​​ലി. മ​​​ക​​​ൻ: അ​​​ർ​​​മാ​​​ൻ കോ​​​ഹ്‌​​​ലി.