ജാമ്യവ്യവസ്ഥയിലെ ലൊക്കേഷൻ പങ്കിടൽ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി
Wednesday, October 4, 2023 1:47 AM IST
ന്യൂഡൽഹി: പ്രതിയുടെ ജാമ്യ കാലയളവിൽ മൊബൈൽ ഫോണ് ലൊക്കേഷൻ അന്വേഷണ ഉദ്യോഗസ്ഥനുമായി പങ്കുവയ്ക്കണമെന്ന ജാമ്യവ്യവസ്ഥ, സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീംകോടതി.
ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശക്തി ഭോഗ് ഫുഡ്സ് ലിമിറ്റഡിന്റെ (എസ്ബിഎഫ്എൽ) ഇന്റേണൽ ഓഡിറ്റർക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരായ ഇഡിയുടെ അപ്പീലിലാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള നിരീക്ഷണം.
ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.