സഞ്ജീവ് ഭട്ടിന് മൂന്നു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി
Wednesday, October 4, 2023 1:47 AM IST
ന്യൂഡൽഹി: മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് മൂന്നു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. വിചാരണക്കോടതിക്കെതിരേ ആവർത്തിച്ച് ഹർജികൾ സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.
ജസ്റ്റീസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ച് ഭട്ട് സമർപ്പിച്ച മൂന്ന് ഹർജികളിൽ ഒരു ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. പിഴ ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക ക്ഷേമനിധിയിലേക്ക് അടയ്ക്കണമെന്നാണ് ഉത്തരവ്.
തനിക്കെതിരായ മയക്കുമരുന്ന് കേസിൽ വാദം കേൾക്കുന്ന അഡീഷണൽ സെഷൻസ് ജഡ്ജി പക്ഷപാതം കാണിക്കുന്നുവെന്നും അതിനാൽ മുതിർന്ന അഡീഷണൽ സെഷൻസ് ജഡ്ജിയുടെ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ സമീപിച്ചത്.