ബിഹാറിൽ ജാതി സർവേ റിപ്പോർട്ട് പുറത്തുവിട്ടു
Wednesday, October 4, 2023 1:38 AM IST
പാറ്റ്ന: ബിഹാറിൽ നിതീഷ്കുമാർ സർക്കാർ ജാതി സർവേ വിവരങ്ങൾ പുറത്തുവിട്ടു. ഒബിസി, ഇബിസി വിഭാഗങ്ങൾ ആകെ ജനസംഖ്യയുടെ 63 ശതമാനമാണ്.
13.07 കോടി ജനങ്ങളാണു സംസ്ഥാനത്തുള്ളത്. എക്സ്ട്രീമിലി ബാക്ക്വേഡ് ക്ലാസസ്(ഇബിസി) 36 ശതമാനമാണ്. ഒബിസി 27.13 ശതമാനമുണ്ട്.
ഒബിസിയിൽ ഉൾപ്പെടുന്ന യാദവരുടെ ശതമാനം 14.27 ആണ്. ദളിതർ 19.65 ശതമാനവും ആദിവാസികൾ 1.68 ശതമാനവുമുണ്ട്. മുന്നാക്ക വിഭാഗം 15.52 ശതമാനമാണ്. ബിഹാറിൽ ആകെ ജനസംഖ്യയുടെ 81.99 ശതമാനം ഹിന്ദുക്കളാണ്. മുസ്ലിംകൾ 17.7 ശതമാനമാണുള്ളത്.