വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിച്ചു
സ്വന്തം ലേഖകൻ
Monday, October 2, 2023 4:24 AM IST
ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിനായുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർധനവ്. 19 കിലോഗ്രാം സിലിണ്ടറിന് 209 രൂപ വർധിച്ചു. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1731.50 രൂപയായി ഉയർന്നു. കഴിഞ്ഞ മാസം വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 158 രൂപ കുറച്ചിരുന്നു.
പ്രതിമാസ വില പുനർനിർണയത്തിന്റെ ഭാഗമായി കഴിഞ്ഞ നാലു മാസം തുടർച്ചയായി വാണിജ്യ സിലിണ്ടറുകളുടെ വില എണ്ണക്കന്പനികൾ കുറച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് 99.75 രൂപയാണു കുറച്ചത്. മേയ് മാസം 172 രൂപയും ജൂണിൽ 83 രൂപയും കുറച്ചു. ഗാർഹികാവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വിലയും കഴിഞ്ഞ മാസം കേന്ദ്രസർക്കാർ കുറച്ചിരുന്നു. സിലിണ്ടർ ഒന്നിന് 200 രൂപയാണു കുറച്ചത്.