ന്യൂ​ഡ​ല്‍ഹി: ശ​മ്പ​ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യ ഉ​യ​ര്‍ന്ന പെ​ന്‍ഷ​ന് അ​പേ​ക്ഷി​ച്ച ജീ​വ​ന​ക്കാ​രു​ടെ​യും വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ​യും ശ​മ്പ​ള​വി​വ​ര​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യാ​ന്‍ തൊ​ഴി​ലു​ട​മ​ക​ള്‍ക്ക് മൂ​ന്നു​മാ​സം കൂ​ടി സ​മ​യം ന​ല്‍കി​യ​താ​യി ഇ​പി​എ​ഫ്ഒ.

അ​പേ​ക്ഷ​ക​രു​ടെ ശ​മ്പ​ള​വി​വ​ര​ങ്ങ​ള്‍ ന​ല്‍കാ​ന്‍ കൂ​ടു​ത​ല്‍ സാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണ​മെ​ന്ന തൊ​ഴി​ലു​ട​മ​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ് സ​മ​യ​പ​രി​ധി നീ​ട്ടി​യ​ത്. വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട അ​വ​സാ​ന ദി​വ​സം ഇ​ന്നാ​യി​രു​ന്നു.


ക​ഴി​ഞ്ഞ​വ​ര്‍ഷം ന​വം​ബ​ർ നാ​ലി​നാ​ണു ശ​മ്പ​ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ഉ​യ​ര്‍ന്ന പെ​ന്‍ഷ​ന്‍ ന​ല്‍കാ​ന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഉ​യ​ര്‍ന്ന പെ​ന്‍ഷ​നു​ള്ള ജോ​യി​ന്‍റ് ഓ​പ്ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും തൊ​ഴി​ലു​ട​മ​ക​ള്‍ അ​തു ശ​രി​വ​യ്ക്കു​ക​യും ചെ​യ്യ​ണം.