മാവോയിസ്റ്റ് ആക്രമണത്തിൽ സിആർപിഎഫ് ജവാനു വീരമൃത്യു
Friday, September 29, 2023 3:07 AM IST
റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഒരു ജവാനു പരിക്കേറ്റു. വെസ്റ്റ് സിംഗ്ഭൂം ജില്ലയിലെ വനമേഖലയിലായിരുന്നു സ്ഫോടനം.
സിആർപിഎഫ് കോബ്ര ബറ്റാലിയനിലെ കോൺസ്റ്റബിൾ രാജേഷ്കുമാർ ആണു വീരമൃത്യു വരിച്ചത്. ഛത്തീസ്ഗഡ് സ്വദേശിയാണ് ഇദ്ദേഹം. സിആർപിഎഫ് ഇൻസ്പെക്ടർ ഭൂപേന്ദ്ര കുമാറിനാണു പരിക്കേറ്റത്. ഇരുവരെയും റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേഷ്കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല.