മണിപ്പുർ മുഖ്യമന്ത്രിയുടെ തറവാട് വീട് ആക്രമിക്കാൻ ശ്രമം
Friday, September 29, 2023 3:07 AM IST
ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ തറവാട് വീട് ആക്രമിക്കാൻ ഇന്നലെ രാത്രി ജനക്കൂട്ടം നടത്തിയ ശ്രമം സുരക്ഷാസേന തടഞ്ഞു.
മുഖ്യമന്ത്രി ഈ വീട്ടിൽ ഉണ്ടായിരുന്നില്ല. ഔദ്യോഗികവസതിയിലാണ് അദ്ദേഹം താമസിക്കുന്നത്. ഇംഫാലിലെ ഹെയിംഗാംഗ് മേഖലയിലുള്ള വീട് ആക്രമിക്കാനാണു ജനക്കൂട്ടമെത്തിയത്.
100 മീറ്റർ അകലെവച്ച് ജനക്കൂട്ടത്തെ പോലീസ് തടഞ്ഞു. വൻ സുരക്ഷയൊരുക്കിയിട്ടുള്ള വീട്ടിൽ ആരും താമസിക്കുന്നില്ല.