ഹിന്ദു കുട്ടിയെ മുസ്ലിം കുട്ടിയെക്കൊണ്ടു തല്ലിച്ചു; അധ്യാപിക അറസ്റ്റിൽ
Friday, September 29, 2023 3:07 AM IST
ലക്നോ: കുട്ടികളിൽ വർഗീയത പടർത്തി കലാപാഹ്വാനത്തിനു ശ്രമിച്ചതിനു സ്കൂൾ അധ്യാപിക അറസ്റ്റിലായി. സാംഭൽ ജില്ലയിലെ ദുഗാവർ ഗ്രാമത്തിലുള്ള സ്വകാര്യ സ്കൂളിലാണു സംഭവം.
തന്റെ ചോദ്യത്തിന് ഉത്തരം പറയാത്തതിന് മുസ്ലിം വിദ്യാർഥിയെക്കൊണ്ട് അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഹിന്ദു കുട്ടിയെ തല്ലിച്ചെന്നാണു കേസ്.
ഹിന്ദു കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അസ്മോലി പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം സമാനമായ രീതിയിൽ മുസാഫർനഗറിൽ സ്വകാര്യ സ്കൂളിൽ മുസ്ലിം കുട്ടിയെ ഹിന്ദു കുട്ടിയെക്കൊണ്ട് അധ്യാപിക തല്ലിച്ചിരുന്നു. ഹോം വർക്ക് ചെയ്തില്ലെന്ന കാരണത്താലായിരുന്നു ഇത്. ഈ വിഷയത്തിൽ അധ്യാപികയ്ക്ക െതിരേ കേസെടുക്കാൻ കാലതാമസം വരുത്തിയതിന് യുപി സർക്കാരിനെ കഴിഞ്ഞദിവസം സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.