പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ
Friday, September 29, 2023 3:07 AM IST
ഇൻഡോർ: മധ്യപ്രദേശിലെ ഉജ്ജെയ്ൻ നഗരത്തിൽ പന്ത്രണ്ടുകാരി മാനഭംഗത്തിനിരയായ സംഭവത്തിൽ ഓട്ടോ റിക്ഷാ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
അഞ്ചു പേരെ ചോദ്യം ചെയ്തു. ഇൻഡോറിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയായ പെൺകുട്ടിയുടെ നിലയിൽ പുരോഗതിയുണ്ട്. സഹായം തേടി ഉജ്ജെയ്നിലെ തെരുവുകളിലൂടെ എട്ടു കിലോമീറ്ററാണ് പെൺകുട്ടി നടന്നത്. മഹാകാൽ പോലീസ് സ്റ്റേഷൻ പരിധിയിലാണു പെൺകുട്ടിയെ കണ്ടെത്തിയത്.