വിദ്യാർഥികളുടെ കൊലപാതകം : സിബിഐ മണിപ്പുരിൽ
Thursday, September 28, 2023 5:49 AM IST
ഇംഫാൽ: മണിപ്പുരിലെ വിദ്യാർഥികൾ കൊല്ലപ്പെട്ടത് അന്വേഷിക്കുന്നതിനായി സ്പെഷൽ ഡയറക്ടർ അജയ് ഭട്നാഗറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം ഇംഫാലിലെത്തി. യുവാക്കളുടെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് അറിയിച്ചു.
പിജാം ഹേംജിത് (20) എന്ന ആൺകുട്ടിയും ഹിജാം ലിംതോയിപി (17) എന്ന പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.