തൊഴിലാളികളുടെ വാഹനത്തിൽ പൊട്ടിത്തെറി; എട്ടുപേർക്ക് പരിക്ക്
Thursday, September 28, 2023 5:36 AM IST
ശ്രീനഗർ: ജമ്മു-കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടു തൊഴിലാളികൾക്കു പരിക്കേറ്റു. കോൺക്രീറ്റ് വൈബ്രേഷൻ മെഷീൻ വഹിച്ചുകൊണ്ടുപോയ വാഹനത്തിലാണു പൊട്ടിത്തെറിയുണ്ടായത്.
വാഹനത്തിൽ ജനറേറ്ററും ഇന്ധനം സൂക്ഷിച്ചിരുന്ന ടാങ്കും ഉണ്ടായിരുന്നതായി തൊഴിലാളികൾ പറഞ്ഞു. ഭീകരാക്രമണമാണെന്നു കരുതുന്നില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.