വ്യാപാരിയുടെ മരണം പ്രചാരണം അടിസ്ഥാനരഹിതമെന്നു കർണാടക ബാങ്ക്
Thursday, September 28, 2023 5:36 AM IST
മംഗലാപുരം: കർണാടക ബാങ്കിന്റെ കോട്ടയം ശാഖയിലെ വായ്പാ ഗുണഭോക്താക്കളിലൊരാൾ ബാങ്ക് അധികൃതരുടെ പീഡനം മൂലമാണു മരിച്ചതെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹതിവും വാസ്തവവിരുദ്ധവുമാണെന്ന് കർണാടക ബാങ്ക് അധികൃതർ അറിയിച്ചു. ഗുണഭോക്താവിന്റെ മരണം അതീവ ദുഃഖകരവും വേദനാജനകവുമാണ്. ദാരുണമായ ഈ മരണം മൂലം കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ ബാങ്കിനും കടുത്ത ദുഃഖമുണ്ട്.
അതേസമയം ബാങ്കിനെ കുറ്റക്കാരായി ചിത്രീകരിക്കുന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. വായ്പക്കാരനെയും കുടുംബത്തെയും ഒരു തരത്തിലും വേദനിപ്പിക്കുകയോ പീഡിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന രീതിയിലുള്ള ഒരു നടപടിയും ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
വായ്പാ കുടിശിക വീണ്ടെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചും വായ്പക്കാരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കാതെയുമാണ് ബാങ്ക് പ്രവർത്തിച്ചത്. കര്‍ണാടക ബാങ്ക് കളക്ഷന്‍ ഏജന്റുമാരെ നിയോഗിക്കുകയോ വായ്പക്കാരന്റെ ഓഫീസോ സ്റ്റോറോ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല. സമൂഹത്തിലെ ചില നിക്ഷിപ്ത താത്പര്യക്കാരാണ് ബാങ്കിനെതിരേ ആരോപണങ്ങൾ ഉയർത്തുന്നതെന്നും ബാങ്ക് അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.