ഏറ്റുമുട്ടലിൽ രണ്ടു വനിതാ മാവോയിസ്റ്റുകളെ വധിച്ചു
Thursday, September 21, 2023 1:26 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ ഏറ്റുമുട്ടലിലൂടെ രണ്ട് വനിതാ മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.
ദന്തേവാഡയ്ക്കും സുക്മ ജില്ലയ്ക്കുമിടയിലുള്ള വനത്തിൽ ദർഭ ഡിവിഷനിലെ നക്സലുകൾ പതിയിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെ പട്രോളിംഗ് സംഘത്തിനുനേർക്ക് മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.