തെരഞ്ഞെടുപ്പ് തന്ത്രമോ ?
Wednesday, September 20, 2023 12:31 AM IST
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരേ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്ത്രീ വോട്ടർമാരെ കബളിപ്പിക്കാനാണ് ബില്ലെന്ന് എഎപി മന്ത്രി അതിഷി കുറ്റപ്പെടുത്തി.
“ബിൽ ഞങ്ങളുടേതാണ്” എന്നായിരുന്നു കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ പ്രതികരണം.
ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്യാതെ യാദൃഛികമായി ബിൽ അവതരിപ്പിച്ചത് ഒഴിവാക്കാമായിരുന്നുവെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.