ഒഡീഷയിൽ സ്വകാര്യലൈനിൽ ചരക്കുതീവണ്ടി പാളംതെറ്റി
Tuesday, June 6, 2023 12:39 AM IST
ന്യൂഡൽഹി: ഒഡീഷയിൽ വീണ്ടും ട്രെയിൻ പാളംതെറ്റി. ബാരാഗഡ് ജില്ലയിൽ സ്വകാര്യ നാരോഗേജ് പാതയിൽ ചരക്കുതീവണ്ടി പാളം തെറ്റുകയായിരുന്നു.
ചുണ്ണാന്പുകല്ല് കയറ്റിവന്ന ചരക്കുതീവണ്ടിയുടെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ഒരു സ്വകാര്യകന്പനിയുടെ വളപ്പിലാണ് അപകടം. ട്രെയിൻ ഓടിക്കുന്നതുൾപ്പെടെ നടത്തിപ്പിന് റെയിൽവേയ്ക്കു ബന്ധമില്ലെന്ന് അധികൃതർ വിശദീകരിച്ചു.