കോയന്പത്തൂർ സ്ഫോടനം: അഞ്ചുപേർക്കെതിരേ അനുബന്ധ കുറ്റപത്രം
Tuesday, June 6, 2023 12:39 AM IST
ചെന്നൈ: കോയന്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിലെ അഞ്ചു പ്രതികൾക്കെതിരേ ദേശീയ അന്വേഷണ ഏജൻസി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. 2022 ഒക്ടോബറിൽ നടന്ന സംഭവത്തിൽ ഉമർ ഫാറൂഖ്, ഫിറോസ് ഖാൻ, മുഹമ്മദ് തൗഫിക്, ഷെയ്ക്ക് ഹിദായത്തുള്ള, സോനാഫർ അലി എന്നിവർക്കെതിരേയാണ് കുറ്റപത്രം. ആറു പ്രതികൾക്കെതിരേ 2022 ഏപ്രിലിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കോയന്പത്തൂർ ഉക്കടത്തെ കോട്ടായി സംഗമേശ്വർ തിരുകോവിൽ ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ഒക്ടോബറിലാണ് സ്ഫോടനം നടന്നത്. ഐഎസ് അനുഭാവമുള്ള ജമീഷ ബുബീൻ എന്നയാളാണ് സ്ഫോടനം നടത്തിയത്.