ട്രെയിനപകടത്തിന് വർഗീയഭാഷ്യം: നീക്കത്തിനെതിരേ ഒഡീഷ പോലീസ്
Monday, June 5, 2023 12:31 AM IST
ഭുവനേശ്വർ: ബാലസോർ ട്രെയിനപകടത്തിനു വർഗീയഭാഷ്യം നൽകാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കത്തിനെതിരേ മുന്നറിയിപ്പ് നൽകി ഒഡീഷ പോലീസ്. ട്രെയിനപകടത്തിനു കാരണം ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരാണെന്നു പറഞ്ഞാണു സമൂഹമാധ്യമങ്ങളിലൂടെ ചിലർ പ്രചാരണം നടത്തിയത്. വ്യാജപ്രചാരണം നടത്തി സമൂഹത്തിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നിയമനടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
അപകടസ്ഥലത്തോടു ചേർന്ന് ഒരു മോസ്കുണ്ടെന്നും ഇതിനോടു ചേർന്നു താമസിക്കുന്ന ചിലർ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് അപകടമെന്നും പറഞ്ഞായിരുന്നു പ്രചാരണം.