ട്രെയിൻ ദുരന്തത്തിൽ പ്രധാനമന്ത്രി മറുപടി പറയണം: കോണ്ഗ്രസ്
Monday, June 5, 2023 12:31 AM IST
ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നു കോണ്ഗ്രസ്. റെയിൽവേ മന്ത്രിമാരായിരുന്ന ലാൽ ബഹാദുർ ശാസ്ത്രി, നിതീഷ് കുമാർ, മാധവറാവു സിന്ധ്യ എന്നിവരെപ്പോലെ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും രാജിവയ്ക്കണമെന്നും കോണ്ഗ്രസ് വക്താവ് പവർഖേര ആവശ്യപ്പെട്ടു.
അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അടിയന്തരമായി റെയിൽവേ മന്ത്രി രാജിവയ്ക്കണം. ദുരന്തത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിയും ഏറ്റെടുക്കണം-കോൺഗ്രസ് വക്താവ് ആവശ്യപ്പെട്ടു.