പശുവിനെ കശാപ്പ് ചെയ്താൽ എന്താണു കുഴപ്പമെന്നു കർണാടക മന്ത്രി
Monday, June 5, 2023 12:31 AM IST
ബംഗളൂരു: കാളകളെ അറവുശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ പ്രശ്നമെന്താണെന്നു കർണാടക മൃഗസംരക്ഷണ മന്ത്രി കെ. വെങ്കടേഷ്.
2020ൽ ബിജെപി സർക്കാർ കൊണ്ടുവന്ന ഗോവധ നിരോധന നിയമ ഭേദഗതി കർണാടക സർക്കാർ പിൻവലിച്ചേക്കുമെന്നു സൂചനയുണ്ട്. മൈസൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണു നിയമ ഭേദഗതി പിൻവലിക്കുന്നതു സംബന്ധിച്ച് മന്ത്രി വെങ്കടേഷ് സൂചന നല്കിയത്.