ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു
Monday, June 5, 2023 12:31 AM IST
ഭഗൽപുർ: ബിഹാറിലെ ഭഗൽപുർ ജില്ലയിൽ നിർമാണത്തിലിരുന്ന പാലം ഗംഗാ നദിയിലേക്കു തകർന്നുവീണു. ഭഗൽപുരിനെ ഖഗാരിയ ജില്ലയുമായി ബന്ധിപ്പിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലമാണ് തകർന്നത്. ആളപായമില്ല. അഞ്ച് പില്ലറുകളാണു തകർന്നുവീണത്.