ചരിത്രത്തിലെ വൻ ദുരന്തങ്ങളിലൊന്ന്
ചരിത്രത്തിലെ വൻ ദുരന്തങ്ങളിലൊന്ന്
Sunday, June 4, 2023 12:42 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഒ​​ഡീ​​ഷ​​യി​​ലെ ബാ​​ല​​സോ​​റി​​ലു​​ണ്ടാ​​യ​​ത് ഇ​​ന്ത്യ​​ൻ റെ​​യി​​ൽ​​വേ​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ വ​​ൻ ദു​​ര​​ന്ത​​ങ്ങ​​ളി​​ലൊ​​ന്ന്. ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും വ​​ലി​​യ റെ​​യി​​ൽ​​വേ അ​​പ​​ക​​ടം 1981 ജൂ​​ൺ ആ​​റി​​ന് ബി​​ഹാ​​റി​​ലാ​​ണു​​ണ്ടാ​​യ​​ത്. ബാ​​ഗ്‌​​മ​​തി ന​​ദി​​യി​​ലേ​​ക്കു ട്രെ​​യി​​ൻ മ​​റി​​ഞ്ഞു​​വീ​​ണ് 750 പേ​​രാ​​ണു മ​​രി​​ച്ച​​ത്.

1995 ഓ​​ഗ​​സ്റ്റ് 20നു ​​യു​​പി​​യി​​ലെ ഫി​​റോ​​സാ​​ബാ​​ദി​​ൽ പു​​രു​​ഷോ​​ത്തം എ​​ക്സ്പ്ര​​സ്, നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന കാ​​ളി​​ന്ദി എ​​ക്സ്പ്ര​​സു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച് മ​​രി​​ച്ച​​ത് 305 പേ​​ർ.

1999 ഓ​​ഗ​​സ്റ്റ് ര​​ണ്ടി​​ന് ബി​​ഹാ​​റി​​ലെ ക​​ത്തി​​ഹാ​​റി​​ലെ ഗ​​യി​​സാ​​ൽ സ്റ്റേ​​ഷ​​നി​​ൽ ബ്ര​​ഹ്മ​​പു​​ത്ര മെ​​യി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന അ​​വ​​ധ്-​​ആ​​സാം എ​​ക്സ്പ്ര​​സി​​ൽ ഇ​​ടി​​ച്ച് 285 പേ​​ർ മ​​രി​​ച്ചു. 1998 ന​​വം​​ബ​​ർ 26ന് ​​ജ​​മ്മു-​​താ​​വി സി​​യാ​​ൽ​​ദ എ​​ക്സ്പ്ര​​സ്, ഫ്രോ​​ണ്ടി​​യ​​ർ ഗോ​​ൾ​​ഡ​​ൻ ടെം​​പി​​ൾ മെ​​യി​​ലി​​ന്‍റെ പാ​​ളം തെ​​റ്റി​​യ മൂ​​ന്നു കോ​​ച്ചു​​ക​​ളി​​ലി‌​​ടി​​ച്ച് 212 പേ​​ർ മ​​രി​​ച്ചു.


2016 ന​​വം​​ബ​​ർ 20നു ​​ഇ​​ൻ​​ഡോ​​ർ-​​രാ​​ജേ​​ന്ദ്ര​​ന​​ഗ​​ർ എ​​ക്സ്പ്ര​​സി​​ന്‍റെ 14 കോ​​ച്ചു​​ക​​ൾ യു​​പി​​യി​​ലെ പു​​ഖ്റാ​​യ​​നി​​ൽ പാ​​ളം തെ​​റ്റി 152 പേ​​ർ മ​​രി​​ച്ചു. 2010 മേ​​യ് 28ന് ​​ബം​​ഗാ​​ളി​​ലെ ഝാ​​ർ​​ഗ്രാ​​മി​​ൽ ജ്ഞാ​​നേ​​ശ്വ​​രി എ​​ക്സ്പ്ര​​സ് ച​​ര​​ക്കു ട്രെ​​യി​​നി​​ലി​​ടി​​ച്ച് പാ​​ളം​​തെ​​റ്റി 148 പേ​​ർ മ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.