എംഎസ്സി എല്‍സ3 അപകടം: പുതിയ സാല്‍വേജ് കമ്പനിയെ എത്തിക്കാന്‍ നീക്കം
Monday, June 23, 2025 5:40 AM IST
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസിസി എല്‍സ 3ൽനിന്ന് എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കുന്നതിന് പുതിയ സാല്‍വേജ് കമ്പനിയെ എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇതിനായി കപ്പലുടമകള്‍ ഡച്ച് കമ്പനിയായ എസ്എംഐടിയുമായി അവസാനഘട്ട ചര്‍ച്ചയിലാണ്.
കരാര്‍ അംഗീകരിച്ചാല്‍ എണ്ണ നീക്കം വൈകാതെ ആരംഭിക്കാനാകും. അതേസമയം, പുതിയ കരാറുകാരനെ 48 മണിക്കൂറിനകം അറിയിക്കണമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് അറിയിച്ചിട്ടുള്ളത്. കാലാവധി ഇന്ന് അവസാനിക്കും.