വനംവകുപ്പിന്റെ ട്രക്കിംഗ് സംഘത്തിനു നേരേ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്
Monday, June 23, 2025 5:39 AM IST
അതിരപ്പിള്ളി : വാഴച്ചാലിൽ വനം വകുപ്പിന്റെ ട്രക്കിംഗ് സംഘത്തിനു നേരേ ഉണ്ടായ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ഇരിങ്ങാലക്കുട പാറപ്പുറം വീട്ടിൽ മനു(32)വിനെ പരിക്കുകളോടെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 1.45 നാണ് സംഭവം. വാഴച്ചാൽ വനം ഡിവിഷനിലെ കാരാംതോട് ഭാഗത്തുവച്ച് വനത്തിലൂടെ നടന്നു പോകുകയായിരുന്ന സംഘത്തിനു നേരേയാണ് കാട്ടാന ആക്രമണം.
ഏഴുപേരടങ്ങിയ സംഘത്തോടൊപ്പം ബീറ്റ് ഫോറസ്റ്റ് ഓഫീസറും വാച്ചറും ഡ്രൈവറും ഉണ്ടായിരുന്നു.