ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സമൂഹനടത്തം
Monday, June 23, 2025 4:56 AM IST
തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കൊല്ലത്ത് ലഹരി വിരുദ്ധ സമൂഹ നടത്തം സംഘടിപ്പിക്കും.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ലഹരി വിരുദ്ധ സമൂഹ നടത്തമാണിത്. കൊല്ലം ആശ്രാമം മൈതാനത്തു നിന്നു രാവിലെ ആറിന് ആരംഭിക്കുന്ന ലഹരി വിരുദ്ധ സമൂഹ നടത്തം ചിന്നക്കടയിൽ സമാപിക്കും. അവിടെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി പിരിയും.
വിദ്യാർഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, മദ്യ- ലഹരിവിരുദ്ധ സംഘടനാ പ്രതിനിധികൾ, സാംസ്കാരിക, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അറിയിച്ചു.
യുവാക്കൾക്കിടയിൽ പടർന്നുപന്തലിക്കുന്ന ലഹരിമരുന്നു ഉപയോഗത്തിനെതിരേ എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു പരിപാടി. നേരത്തേ കോഴിക്കോട് ബീച്ചിലും തിരുവനന്തപുരം മാനവിയം വീഥിയിലും ലഹരിവിരുദ്ധ സമൂഹ നടത്തം സംഘടിപ്പിച്ചിരുന്നു.