മൈക്ക് കാണുന്പോൾ എന്തും വിളിച്ചുപറയരുത്: ഗോവിന്ദനോടു പിണറായി
Monday, June 23, 2025 4:56 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമർശനം. മൈക്ക് കാണുന്പോൾ എന്തും വിളിച്ചുപറയരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തും വിളിച്ചുപറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും പിണറായി വ്യക്തമാക്കി. നിലന്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ തലേനാൾ എം. വി. ഗോവിന്ദൻ സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലെ ആർഎസ്എസ് ബന്ധം പരാമർശത്തിനാണ് മുഖ്യമന്ത്രിയുടെ വിമർശനം.
സിപിഎം സംസ്ഥാന സമിതി അംഗങ്ങളും സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.