ഗവർണർക്കെതിരേ പ്രതിഷേധിച്ചു
Monday, June 23, 2025 4:56 AM IST
കളമശേരി: കുസാറ്റിൽ പാസിംഗ് ഔട്ട് പരേഡിനെത്തിയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനു നേരേ കുസാറ്റ് ഗേറ്റിനു പുറത്ത് എസ്എഫ്ഐ വിദ്യാർഥികളുടെ പ്രതിഷേധം.
പത്തോളം വിദ്യാർഥികളാണ് കൊടികളും ബാനറുമായെത്തി പ്രതിഷേധിച്ചത്. ‘വൺസ് ട്രൈഡ് സിപി, റെസ്റ്റ് ഈസ് ഹിസ്റ്ററി- എസ്എഫ്ഐ’ എന്നെഴുതിയ ബാനറുമായാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. വിദ്യാർഥികളെ തടഞ്ഞ് സുരക്ഷാവലയം തീർത്താണ് പോലീസ് ഗവർണറെ കുസാറ്റിലേക്ക് കടത്തിവിട്ടത്.