ഹൈ​​ദ​​രാ​​ബാ​​ദ്: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ൾ 2024-25 സീ​​സ​​ണി​​ന് ഇ​​ന്നു കി​​ക്കോ​​ഫ്. വൈ​​കു​​ന്നേ​​രം 4.30നു ​​ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം ക്ല​​ബ്ബാ​​യ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി തെ​​ല​​ങ്കാ​​ന​​യി​​ൽ​​നി​​ന്നു​​ള്ള ശ്രീ​​നി​​ധി ഡെ​​ക്കാ​​ണി​​നെ നേ​​രി​​ടും.

ശ്രീ​​നി​​ധി​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ ഡെ​​ക്കാ​​ണ്‍ അ​​രീ​​ന​​യി​​ലാ​​ണ് മ​​ത്സ​​രം. ഐ ​​ലീ​​ഗ് ചാ​​ന്പ്യന്മാ​​രാ​​യി അ​​ടു​​ത്ത സീ​​സ​​ണി​​ൽ ഐ​​എ​​സ്എ​​ല്ലി​​ൽ ക​​ളി​​ക്കു​​ക എ​​ന്ന മോ​​ഹ​​വു​​മാ​​യാ​​ണ് ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി ഇ​​റ​​ങ്ങു​​ന്ന​​ത്.

2023-24 സീ​​സ​​ണി​​ൽ ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ക്കാ​​രാ​​യി​​രു​​ന്നു ശ്രീ​​നി​​ധി​​യും ഗോ​​കു​​ലം കേ​​ര​​ള​​യും. ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ ചാ​​ന്പ്യന്മാ​​രാ​​യ മു​​ഹ​​മ്മ​​ദ​​ൻ എ​​സ്‌സി ​​സ്ഥാ​​ന​​ക്ക​​യ​​റ്റം സ്വ​​ന്ത​​മാ​​ക്കി ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗി​​ലേ​​ക്കു (ഐ​​എ​​സ്എ​​ൽ) പ്ര​​വേ​​ശി​​ച്ചു.


2024-25 ഐ ​​ലീ​​ഗി​​ലേ​​ക്ക് ര​​ണ്ടു ടീമുകൾ എ​​ത്തു​​ന്നു​​ണ്ട്. ഐ ​​ലീ​​ഗ് ര​​ണ്ടി​​ൽ​​നി​​ന്നു സ്ഥാ​​ന​​ക്ക​​യ​​റ്റം സ്വ​​ന്ത​​മാ​​ക്കി​​യ സ്പോ​​ർ​​ട്ടിം​​ഗ് ബം​​ഗ​​ളൂ​​രു, ഡെം​​പൊ ഗോ​​വയും ഇ​​ത്ത​​വ​​ണ മ​​ത്സ​​ര രം​​ഗ​​ത്തു​​ണ്ട്. ഇ​​ന്നു ന​​ട​​ക്കു​​ന്ന ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നു​​ള്ള ഇ​​ന്‍റ​​ർ കാ​​ശി സ്പോ​​ർ​​ട്ടിം​​ഗ് ബം​​ഗ​​ളൂ​​രു​​വി​​നെ നേ​​രി​​ടും.