സു​ര​ഭി​ന​ഗ​റി​ൽ കൂ​റ്റ​ൻ​മ​രം നി​ലം​പൊ​ത്തി
Friday, June 28, 2024 5:01 AM IST
കാ​ക്ക​നാ​ട്: വാ​ഹ​ന​ത്തി​ര​ക്കേ​റി​യ കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡി​ൽ സു​ര​ഭി ന​ഗ​റി​ൽ കൂ​റ്റ​ൻ ത​ണ​ൽ​മ​രം നി​ലം​പൊ​ത്തി. രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ഴ​ക്കാ​ല​ത്തി​നു മു​ൻ​പേ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്നു പാ​ഴ്മ​ര​മെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.

തൃ​ക്കാ​ക്ക​ര​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന യൂ​ണി​റ്റെ​ത്തി മ​രം മു​റി​ച്ചു നീ​ക്കി. നി​ലം​പൊ​ത്താ​റാ​യ ത​ണ​ൽ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.