528 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍
Saturday, June 29, 2024 4:43 AM IST
കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 528 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം മ​ര​ട് സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​ന്‍ (21), എ​റ​ണാ​കു​ളം ക​ലൂ​ര്‍ സ്വ​ദേ​ശി ആ​ഷി​ഖ്(23) എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി.​പി. സ​ജു​കു​മാ​റി​ന്‍റെ​യും ഡാ​ന്‍​സാ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍റെ മ​ര​ടി​ലെ വീ​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 528 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഷി​ഖി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹ​രി​കൃ​ഷ്ണ​ന് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്ന​ത് ആ​ഷി​ഖ് ആ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.