ക​ണ്ണ​മാ​ലി, ചെ​റി​യ​കട​വ് പ്ര​ദേ​ശ​ങ്ങ​ൾ ബി​ഷ​പ് ഡോ. ​ആ​നാ​പ​റ​മ്പി​ൽ സ​ന്ദ​ർ​ശി​ച്ചു
Saturday, June 29, 2024 4:43 AM IST
ചെ​ല്ലാ​നം: ക​ട​ൽ​ക​യ​റ്റം രൂ​ക്ഷ​മാ​യ പു​ത്ത​ൻ​തോ​ട് ക​ണ്ണ​മാ​ലി, ചെ​റി​യ​ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ.​ ജ​യിം​സ് റാഫേൽ ആ​നാ​പ​റ​മ്പി​ൽ സ​ന്ദ​ർ​ശി​ച്ചു. ക​ട​ൽ​ക്ക​യ​റ്റം മൂ​ലം നാ​ശം വി​ത​യ്ക്കു​ന്ന തീ​ര​ത്ത് ജ​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ഒ​രു​ക്ക​ണ​മെ​ന്ന് ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ട​ൽ​ക​യ​റി നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​വ​ർ​ക്കു ധ​ന​സ​ഹാ​യം ന​ല്ക​ണ​മെ​ന്നും ചെ​ല്ലാ​ന​ത്തു നി​ർ​മി​ച്ച​തു​പോ​ലെ ടെ​ട്രാ​പോ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ക​ട​ൽ ഭി​ത്തി പു​ത്ത​ൻ​തോ​ട് മു​ത​ൽ വ​ട​ക്കോ​ട്ട് അ​ടി​യ​ന്ത​ര​മാ​യി നി​ർ​മി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ഡോ. ​ആ​നാ​പ​റ​മ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​ക്ട​ർ ഫാ. ​സാം​സ​ൺ ആ​ഞ്ഞി​ലി​പ്പ​റ​മ്പി​ൽ, കെ​എ​ൽ​സി​എ സം​സ്ഥാ​ന ഡ​യ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ. ​സോ​ള​മ​ൻ ചാ​ര​ങ്കാ​ട്ട്, ഫാ. ​ജോ​സ് പ്ര​മോ​ദ്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കു​റ്റി വീ​ട്ടി​ൽ, ജോ​ൺ ബ്രി​ട്ടോ, എ​ന്നി​വ​ർ ബി​ഷ​പ്പി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.