എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Monday, June 24, 2024 5:33 AM IST
കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ഫോ​ര്‍​ട്ടു​കൊ​ച്ചി ക​ല്‍​വ​ത്തി പ​തി​യ​ശേ​രി വീ​ട്ടി​ല്‍ ഷു​ഹൈ​ബ് (33) ആ​ണ് ഫോ​ര്‍​ട്ടു​കൊ​ച്ചി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് 06.01 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി പ്ര​തി​യു​ടെ ഫോ​ര്‍​ട്ടു​കൊ​ച്ചി ജൂ​ബി​ലി ഓ​ട​ത്ത​യി​ലു​ള്ള വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.