കൊ​ട്ടാ​ര​മ​റ്റ​ത്ത് മാ​ലി​ന്യ​ക്കൂ​മ്പാ​രം
Tuesday, June 18, 2024 9:44 PM IST
പാ​ലാ: കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ന്‍​ഡ് ഭാ​ഗ​ത്ത് മാ​ലി​ന്യ​ക്കൂ​മ്പാ​രം. ബ​സ് യാ​ത്ര​ക്കാ​ര്‍​ക്ക് മൂ​ക്കു പൊ​ത്തി​പ്പി​ടി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. സം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ച​പ്പു​ച​വ​റു​ക​ളു​ടെ നി​ക്ഷേ​പം മൂ​ലം മ​ഴ​ക്കാ​ല​ത്ത് കൊ​തു​കു​ക​ളു​ടെ ശ​ല്യ​വും വ​ര്‍​ധി​ച്ചു. മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ലാ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി നെ​ച്ചി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​തി​ഷേ​ധ യോ​ഗം കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ജാ​ന്‍​സ് കു​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍. മ​നോ​ജ്, ഷോ​ജി ഗോ​പി, സാ​ബു എ​ബ്ര​ഹാം, ടോ​ണി തൈ​പ്പ​റ​മ്പി​ല്‍, സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്, രാ​ഹു​ല്‍ പി.​എ​ന്‍.​ആ​ര്‍., വി.​സി. പ്രി​ന്‍​സ്, ആ​നി ബി​ജോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.