വയോധികയ്ക്ക് സംരക്ഷണമേകി ഗാന്ധിഭവന്
1479036
Thursday, November 14, 2024 6:27 AM IST
പത്തനാപുരം: ആരോരും സംരക്ഷിക്കാനില്ലാതെ അവശയായി കഴിഞ്ഞ അമ്മിണിക്ക് സ്നേഹ സാന്ത്വനമായി പത്തനാപുരം ഗാന്ധിഭവന്. കൂടല്‍, കലഞ്ഞൂര്‍ പ്രദേശങ്ങളില്‍ അലഞ്ഞു തിരിഞ്ഞുനടന്ന അമ്മിണി (85) എന്ന വയോധിക കലഞ്ഞൂര്‍ സ്വദേശിനിയായ ഷീജയുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു.
തുടര്‍ന്ന് ഷീജ കൂടല്‍ പോലീസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്ഐ ദേവകുമാര്‍, എഎസ്ഐ അബ്ദുല്‍ കബീര്‍, ഡ്രൈവര്‍ മുഹമ്മദ് ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പത്തനാപുരം ഗാന്ധിഭവനിലേക്ക് എത്തിച്ചത്.
പത്തനംതിട്ട ജില്ലയിലെ പാടമാണ് സ്വദേശം എന്നതൊഴിച്ചാല്‍ മറ്റൊന്നും അവര്‍ക്ക് അറിയില്ല.
പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന ഇവരെ ബന്ധുക്കള്‍ വരുന്നതുവരെ താല്‍ക്കാലിക സംരക്ഷണം നല്‍കണമെന്നാണ് ആവശ്യം.