കാർഷിക മേഖലയ്ക്ക് കൈത്താങ്ങാകുന്നത് കമ്യുണിസ്റ്റ് പാർട്ടി: മന്ത്രി കെ.എൻ. ബാലഗോപാൽ
1478745
Wednesday, November 13, 2024 6:26 AM IST
കുണ്ടറ: കാർഷിക മേഖലക്ക് എക്കാലവും കൈത്താങ്ങാകുന്നത് കമ്യുണിസ്റ്റ് പാർട്ടിയാണെന്ന് മന്ത്രി കെ .എൻ. ബാലഗോപാൽ . സിപി എം സംസ്ഥാന സമ്മേളന ഭാഗമായി കേരളപുരംമാമ്പുഴ എലായിൽ കേരള കർഷക തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽആരംഭിക്കുന്ന നെൽ കൃഷിയുടെ ഞാറു നടീൽ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാർഷിക മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനും പോരാട്ടങ്ങൾ നടത്തിയിട്ടുള്ളത് ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടിയാണ്. ഒപ്പം കർഷക തൊഴിലാളികൾക്ക് ന്യായമായ കൂലിയും തൊഴിൽ അവകാശങ്ങളും ഉറപ്പാക്കി.
രാജ്യത്തിന്റെവികസന മുന്നേറ്റത്തിന് കൃഷിയുടെ പ്രാധാന്യം ഉൾക്കൊണ്ട് പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുള്ളതും കമ്യുണിസ്റ്റ് പാർട്ടിയാണെന്നും മന്ത്രി പറഞ്ഞു. ആർ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
യൂണിയൻ ജില്ലാ സെക്രട്ടറി പി.ഏ .എബ്രഹാം, കർഷക സംഘം ജില്ലാ സെക്രട്ടറി സി. ബാൾഡുവിൻ, സിപിഎം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ, എം.ഇ.ആൽഫ്രഡ്, പി. ജഗന്നാഥൻ, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് പി.വിനിത കുമാരി,
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈൻ, യൂണിയൻ ഏരിയാ സെക്രട്ടറി എൽ .അനിൽ, എസ്.അനിൽകുമാർ, കൃഷി ഓഫീസർ അൽഫിയാ, അഗ്രികൾച്ചർ അസിസ്റ്റന്റ്ഷീബ, എന്നിവർ പ്രസംഗിച്ചു.
പാടശേഖര സമിതി പ്രസിഡന്റ്ചന്ദ്രമോഹനൻ പിള്ളയെ മന്ത്രി ആദരിച്ചു. മാർച്ച് മാസത്തിൽ കൊല്ലത്ത് നടക്കുന്ന സിപി എം സംസ്ഥാന സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണം നൽകാനുള്ള കുത്തരി ഉൽപ്പാദിപ്പിക്കുന്നതിനാണ് നെൽകൃഷി ആരംഭിച്ചിട്ടുള്ളത്.