കേരള മുസ്ലിം സമസ്ത സെന്റിനറി കർമപദ്ധതിക്ക് സമിതികൾ നിലവിൽവന്നു
1478787
Wednesday, November 13, 2024 6:40 AM IST
കൊല്ലം: സമസ്ത നൂറാം വാർഷിക ഭാഗമായി 2025 ൽ നടപ്പാക്കുന്ന കർമ പദ്ധതികളുടെ നടത്തിപ്പിനായി ജില്ലാ എക്സീക്യൂട്ടീവ് കൗൺസിലിന് (ഇ സി )രൂപം നൽകി.
ഖാദിസിയ്യയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഡോ .എൻ. ഇല്യാസ്കുട്ടിഅധ്യക്ഷത വഹിച്ചു. പി .എ .ഹൈദറൂസ് മുസലിയാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുസ്തഫാ മാസ്റ്റർ കോഡൂർ പദ്ധതികളുടെ അവതരണം നടത്തി.
സമസ്തയുടെ ചരിത്രം, കേരള മുസ് ലിം ചരിത്രം, സൗഹൃദ കേരളം, കാരുണ്യ കേരളം, മസ്ജിദ്, സിറ്റികൾ, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ വിഷയങ്ങളിൽ പഠന വേദികൾ , ദാറുൽ ഖൈർ തുടങ്ങിയ പതിനേഴിന പദ്ധതികൾ നടപ്പിൽ വരുത്തും.
പദ്ധതി നടത്തിപ്പിനായി സെൻട്രൽ ബോർഡും , എക്സിക്യുട്ടീവ് കൗൺസിലും രൂപീകരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഡോ. പി .എ .മുഹമ്മദ് കുഞ്ഞ് സഖാഫി, സിദ്ധീഖ് മിസ്ബാഹി, അഹമ്മദ് സഖാഫി പ്രസംഗിച്ചു. ജില്ലയിലെ എല്ലാ സോൺ, സർക്കിൾ യൂണിറ്റ് കളിലും പദ്ധതി അവതരണം നടക്കും.