22.85 കോടി രൂപയുടെ വ്യവഹാരങ്ങള്‍ തീര്‍പ്പാക്കി
1478783
Wednesday, November 13, 2024 6:40 AM IST
കൊല്ലം: ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളും സംയുക്തമായി ജില്ലയിലെ വിവിധ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 22.85 കോടി രൂപയുടെ വ്യവഹാരങ്ങള്‍ തീര്‍പ്പാക്കി.
ആകെ പരിഗണിച്ച 73,854 കേസുകളില്‍ 12,569 എണ്ണം ഒത്തുതീര്‍പ്പാക്കി. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി ചെയര്മാന് പി.എന്‍.വിനോദ് അദാലത്തിന് നേതൃത്വം വഹിച്ചു.