അഞ്ചലിലെ തുണിക്കടയില്‍ മോഷണം: പ്രതി പിടിയില്‍
1478747
Wednesday, November 13, 2024 6:26 AM IST
അഞ്ചല്‍ : അഞ്ചല്‍ പട്ടണ നടുവിലെ തുണിക്കടയില്‍ മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. സൊസൈറ്റി ജംഗ്ഷനിലെ ജീഫാസ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്.
കേസെടുത്ത അഞ്ചല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച് അന്വേഷണം നടത്തി ബൂസരിയാണു പ്രതിയെന്നു പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ഇയാള്‍ക്കായി അന്വേഷണം തുടരവേ കഴിഞ്ഞ ദിവസം രാത്രി കരുകോണില്‍ നിന്നും ബൂസരി പിടിയിലാവുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇയാളുടെ വീട്ടിലും കവര്‍ച്ച നടത്തിയ സ്ഥാപനത്തിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടെ മോഷണ വസ്തുക്കള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഷട്ടറിന്റെ പൂട്ട് തകര്ത്തൂം ഗ്ലാസ് പൊട്ടിച്ചുമായിരുന്നു കവര്‍ച്ച. ഇയാള്‍ സമാനമായി മറ്റെവിടെങ്കിലും കവര്‍ച്ച നടത്തിയിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.
അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരീഷ്, എസ്ഐ പ്രജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.