ച​വ​റ : നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​നാ​വ​ശ്യ​പ്പെ​ട്ട് ആ​ർ വൈ ​എ​ഫ് പ്ര​തി​ഷേ​ധി​ച്ചു. പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് ആ​ർവൈഎ​ഫ് നീ​ണ്ട​ക്ക​ര ലോ​ക്ക​ൽ ക​ൺ​വ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യം മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.

എ​ട്ട് വ​ർ​ഷ​ക്കാ​ല​മാ​യി കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ണി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. എംഎ​ൽഎ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ണ്ടു വ​ന്ന പ​ദ്ധ​തി​ക​ളെ​ല്ലാം അ​വ​താ​ള​ത്തി​ലാ​യി .മ​ത്സ്യ​തൊ​ഴി​ലാ​ളി ഗ്രാ​മ​മാ​യ നീ​ണ്ട​ക​ര​യി​ലെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ ആ​ശു​പ​ത്രി പ​രാ​ധീ​ന​ത​യു​ടെ പ​ടു കു​ഴി​യി​ലാ​ണെന്ന് കു​റ്റ​പ്പെ​ടു​ത്തി.

യുഡിഎ​ഫ്. കാ​ല​ത്ത് ആ​രം​ഭി​ച്ച ഡ​യാ​ലി​സി​സ് സെ​ന്‍റർ, ആം​ബു​ല​ൻ​സ് , എ​ന്നി​വ​യ​ല്ലാ​തെ ഒ​രു പു​തി​യ പ​ദ്ധ​തി​യും നി​ല​വി​ലെ എംഎ​ൽഎ​യു​ടെ ശ്ര​മ​ഫ​ല​മാ​യി ഉ​ണ്ടാ​യി​ട്ടി​ല്ല.

ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​തി​ൻ അ​ധ്യ​ക്ഷ​നാ​യി .സെ​ക്ര​ട്ട​റി വി​ൻ​സി, ന​വീ​ൻ നീ​ണ്ട​ക്ക​ര, ആ​ർഎ​സ്പി ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ൺ, ശി​വ​ൻ കു​ട്ടി​പി​ള്ള, സി​യാ​ദ് കോ​യി​വി​ള, ജോ​സി , ആ​ൽ​ബി​ൻ, സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.