പ്രതിയെ വെറുതേവിട്ടു
1478789
Wednesday, November 13, 2024 6:40 AM IST
കൊല്ലം : യുവതിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു എന്നാരോപിച്ച് പത്തനംതിട്ട പോലീസ് ചാർജ് ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതേ വിട്ടു. കുന്നത്തൂർ മൈനാഗപ്പള്ളി വേങ്ങ അഖിൽ ഭവനിൽ അഖിലിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് പത്തനംതിട്ട ഡിസ്ട്രിക്ട് ആന്റ്സെഷൻസ് കോടതി - രണ്ട് ജഡ്ജ് എസ്. ശ്രീരാജ് വെറുതേ വിട്ടത്.
പ്രതിക്കു വേണ്ടി അഭിഭാഷകരായ എ.നൗഷാദ്, കെ. സൈഫുദീൻ, എം.ഷാനവാസ് കണ്ടനാട്, ജിജോ സെലസ്റ്റിൻ എന്നിവർ കോടതിയിൽ ഹാജരായി.